ജി20: സ്ഥിരാംഗത്വം നേടി ആഫ്രിക്കൻ യൂണിയൻ

ഇതു വരെയും ക്ഷണിക്കപ്പെട്ട അന്താരാഷ്ട്ര സംഘടന എന്ന പദവിയാണ് ആഫ്രിക്കൻ യൂണിയന് ഉണ്ടായിരുന്നത്.
പ്രധാനമന്ത്രി  നരേന്ദ്ര മോദി  ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സൺ അസലി അസോമാനിയെ ആലിംഗനം ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സൺ അസലി അസോമാനിയെ ആലിംഗനം ചെയ്യുന്നു.
Updated on

ന്യൂ ഡൽഹി: ലോകത്തെ ഏറ്റവും സമ്പന്നരായ രാജ്യങ്ങൾ ഉൾപ്പെടുത്ത ജി20 യിൽ സ്ഥിരാംഗത്വം നേടി ആഫ്രിക്കൻ യൂണിയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം നൽകിയതായി പ്രഖ്യാപിച്ചത്. ജി 20 യിൽ അംഗത്വം നേടുന്ന രണ്ടാമത്തെ സംഘടനയാണ് ആഫ്രിക്കൻ യൂണിയൻ. യൂറോപ്യൻ യൂണിയനാണ് ഇതിനു മുൻപ് അംഗത്വം നേടിയത്.

സ്ഥിരാംഗത്വം ലഭിച്ചതായി പ്രഖ്യാപിച്ചതിനു പുറകേ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരിട്ട് ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സൺ അസലി അസോമാനിയെ സ്ഥിരാംഗങ്ങൾക്കുള്ള സീറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതു വരെയും ക്ഷണിക്കപ്പെട്ട അന്താരാഷ്ട്ര സംഘടന എന്ന പദവിയാണ് ആഫ്രിക്കൻ യൂണിയന് ഉണ്ടായിരുന്നത്. 55 രാജ്യങ്ങൾ ഉൾപ്പെടുന്ന കോണ്ടിനെന്‍റൽ ബോഡിയാണ് ആഫ്രിക്കൻ യൂണിയൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com