വിമാന ദുരന്തം തിരിച്ചറിവേകി; പിണക്കം മറന്നു, വിവാഹമോചനം വേണ്ടെന്ന് വച്ചു

ൻസ്റ്റഗ്രാമിലൂടെയാണ് താരം തനിക്കറിയാവുന്ന രണ്ടു ദമ്പതികൾ പിണക്കം മറന്ന് വീണ്ടും ഒരുമിച്ചതായി വെളിപ്പെടുത്തിയത്.
After plane4 crash couples called off divorce says actress

രാഗേശ്വരി ലൂംബ

Updated on

അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടം രാജ്യത്തിന് നൽകിയത് തീരാവേദനയാണ്. പക്ഷേ ആ ദുരന്തത്തിലൂടെ തിരിച്ചറിവ് ലഭിച്ചവരും ഏറെയാണ്. ഏറെക്കാലമായി മനസിൽ സൂക്ഷിച്ചിരുന്ന വൈരാഗ്യം മറന്ന് പലരും പരസ്പരം സംസാരിക്കാൻ പോലും ദുരന്തം കാരണമായെന്നും തനിക്കറിയാവുന്ന രണ്ട് ദമ്പതിമാർ വിവാഹമോചനത്തിൽ നിന്ന് പിന്മാറിയെന്നും ഗായികയും നടിയുമായ രാഗേശ്വരി ലൂംബ പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തനിക്കറിയാവുന്ന രണ്ടു ദമ്പതികൾ പിണക്കം മറന്ന് വീണ്ടും ഒരുമിച്ചതായി വെളിപ്പെടുത്തിയത്.

നിങ്ങൾക്കറിയാമോ വിമാന ദുരന്തത്തിനു ശേശം നിരവധി പേർ അവരുടെ അവരുടെ കുടുംബവുമായി ബന്ധപ്പെട്ടു. എനിക്കറിയാവുന്ന രണ്ട് ദമ്പതികൾ വിവാഹമോചനം എന്ന തീരുമാനത്തിൽ നിന്ന് പിന്മാറി. കുടുംബാംഗങ്ങൾ തമ്മിലുണ്ടായിരുന്ന പരസ്പര വൈരാഗ്യം ഇല്ലാതായി.

വഴക്കുകൾ പരിഹരിക്കപ്പെട്ടു... എന്ത് മാറ്റമാണ് സംഭവിച്ചത്? ഒരു ദുരന്തം സംഭവിക്കുമ്പോഴാണ് മനുഷ്യർ അവർക്കു സ്വന്തമായുള്ള അനുഗ്രഹങ്ങളെക്കുറിച്ച് തിരിച്ചറിയുന്നതെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ജീവിതം വളരെ ലോലമാണ്, ബന്ധങ്ങൾ പവിത്രവും. നിങ്ങൾ പറഞ്ഞതെന്താണെന്നും ധരിച്ചതെന്താണെന്നും മറ്റുള്ളവർ മറക്കും. പക്ഷേ നിങ്ങൾ അനുഭവിപ്പിച്ചതെന്താണെന്ന് ഒരിക്കലും മറക്കില്ല. അതു കൊണ്ട് ചുറ്റുമുള്ളവരെ നിങ്ങളുടെ കുടുംബത്തെ അമൂല്യമായി തോന്നിക്കും വിധം പെരുമാറൂ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com