

കോയമ്പത്തൂർ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിക്ക് പിന്നാലെ മുൻ സംസ്ഥാന അധ‍്യക്ഷൻ കെ. അണ്ണാമലൈയെ പാർട്ടിയുടെ നിർണായക പദവിയിലേക്ക് കൊണ്ടു വരാനൊരുങ്ങി കേന്ദ്ര നേതൃത്വം.
മേയ് 19,20 തീയതികളിൽ കോയമ്പത്തൂരിൽ വച്ച് നടക്കുന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ഇക്കാര‍്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
അണ്ണാമലൈ ആയിരുന്നു അധ‍്യക്ഷനെങ്കിൽ കടുത്ത മത്സരം കാഴ്ചവയ്ക്കാൻ ബിജെപിക്ക് കഴിയുമായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അണ്ണാമലൈയെ നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ‍്യം പ്രവർത്തകരിലും ശക്തമാണ്. നിലവിൽ നൈനാർ നാഗേന്ദ്രനാണ് തമിഴ്നാട് ബിജെപി അധ‍്യക്ഷൻ. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 27 സീറ്റുകളിൽ നിന്നും ആകെ ഒരു സീറ്റു മാത്രമാണ് ബിജെപിക്ക് നേടാനായത്.