കുട്ടികളുടെ മരണം; രണ്ട് കഫ് സിറപ്പുകൾ കൂടി നിരോധിച്ചു

സിറപ്പുകളിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
again two cough syrup banned in madhya pradesh

കുട്ടികളുടെ മരണം; രണ്ട് കഫ് സിറപ്പുകൾ കൂടി മധ്യപ്രദേശ് നിരോധിച്ചു

Updated on

ഭോപ്പാൽ: കുട്ടികൾ മരിച്ച സംഭവത്തിൽ രണ്ട് കഫ് സിറപ്പുകൾ കൂടി നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. റിലീഫ്, റെസ്പിഫ്രെഷ് എന്നീ കഫ് സിറപ്പുകളാണ് നിരോധിച്ചത്. ഈ സിറപ്പുകളിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗുജറാത്തിലാണ് ഈ കഫ്സിറപ്പുകൾ നിർമിക്കുന്നത്.

കഴിഞ്ഞ ദിവസം 2 ഡ്രഗ് ഇൻസ്പെക്‌ടർമാരെയും ഡെപ്യൂട്ടി കൺട്രോളറെയും സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി 16 ഓളം കുട്ടികളാണ് കഫ് സിറപ്പ് കഴിച്ച് മരിച്ചത്.

ഇതിന് കാരണമെന്ന് കണ്ടെത്തിയ കോൺഗ്രിഫ് കഫ് സിറപ്പ് മുൻപ് തന്നെ മധ്യപ്രദേശ് സർക്കാർ നിരോധിച്ചിരുന്നു. തുടർന്ന് 19 ഓളം മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനക്ക് പിന്നാലെയാണ് ഇപ്പോൽ 2 മരുന്നുകൾക്ക് കൂടി നിരോധനം ഏർപ്പെടുത്തിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com