'കുർക്കുറെ' വാങ്ങി നൽകിയില്ല: വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഒരു വർഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം
'കുർക്കുറെ' വാങ്ങി നൽകിയില്ല: വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ലഖ്നൗ: ഭർത്താവ് 'കുർക്കുറെ' വാങ്ങി നൽകാത്തതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തർപ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്.

ഒരു വർഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകൾ പ്രശ്നമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞതുമുതൽ എല്ലാ ദിവസവും അഞ്ചു രൂപയുടെ 'കുർക്കുറെ' വാങ്ങി നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ആദ്യനാളുകളിൽ ജോലികഴിഞ്ഞെത്തിയ ഭർത്താവ് വാങ്ങിനൽകിയിരുന്നു. എന്നാൽ ഒരു ദിവസം 'കുർക്കുറെ' വാങ്ങിനൽകിയില്ല.

ഇതേച്ചൊല്ലി ഇരുവർക്കുമിടയിൽ വഴക്കുകളുണ്ടായെന്നാണ് റിപ്പോർട്ട്. തുടർന്ന് യുവതി വീടുവീട്ടിറെങ്ങി സ്വന്തം വീട്ടിലേക്ക് പോയെന്നും പിന്നാലെ സ്റ്റേഷനിലെത്തി പരാതി നൽകിയെന്നും പറയുന്നു. ദിവസവും 'കുർക്കുറെ' കഴിക്കുന്ന ഭാര്യയെക്കുറിച്ച് ആധിയുണ്ടെന്നും അതിനാലാണ് വാങ്ങി കൊടുക്കാത്തതെന്നും ഭർത്താവ് വ്യക്തമാക്കി. അതേസമയം, ഭർത്താവ് ഉപദ്രവിച്ചതിനാലാണ് വീടുവിട്ടിറങ്ങിയതെന്ന് യുവതിയും ആരോപിക്കുന്നു.

ഭർത്താവിൽ നിന്ന് മോചനം ആവശ്യപ്പെട്ട് ആഗ്രയിലെ ഷാഹ്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് യുവതിയെത്തിയത്. സംഭവങ്ങളെല്ലാം അറിഞ്ഞതോടെ പൊലീസ് ദമ്പതിമാരെ കൗൺസലിങ്ങിന് അയച്ചതായാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com