ദീപാവലിക്കും ഹോളിക്കും സൗജന്യ എല്‍പിജി സിലിണ്ടര്‍; തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് യോഗി ആദിത്യനാഥ്

പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള അര്‍ഹരായ 1.89 കോടിലധികം കുടുംബങ്ങള്‍ക്കായിരിക്കും എല്‍പിജി സിലിണ്ടര്‍ ലഭിക്കുക
Ahead Of UP Polls Yogi Adityanath Announces Free LPG Cylinder On Diwali and Holi

യോഗി ആദിത‍്യനാഥ്

Updated on: 

ലഖ്‌നൗ: ദീപാവലിക്കും ഹോളിക്കും സൗജന്യ എല്‍പിജി സിലിണ്ടര്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സർക്കാർ. 2027 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രഖ്യാപനം.

പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള അര്‍ഹരായ 1.89 കോടിലധികം കുടുംബങ്ങള്‍ക്കായിരിക്കും എല്‍പിജി സിലിണ്ടര്‍ ലഭിക്കുക. എല്‍പിജി സബ്‌സിഡിക്കായി 1,500 കോടി രൂപ നീക്കിവെച്ചതായും അദ്ദേഹം അറിയിച്ചു. സൗജന്യ എൽപിജി സിലണ്ടറുകൾ ലഭിക്കുന്നതോടെ ലാഭമായി ലഭിക്കുന്ന പണം ഉപയോഗിച്ച് നിങ്ങള്‍ക്ക് ദീപാവലി പലഹാരങ്ങളും ദീപങ്ങളും വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന്‍റെ വില 983.45 രൂപയാണെങ്കിലും, ഇതില്‍ 335 രൂപ ഭാരത സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നതിനാൽ നിങ്ങള്‍ സ്വന്തം കൈയില്‍ നിന്ന് 648.55 രൂപ മാത്രം ചെലവാക്കിയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. എല്‍പിജി സബ്‌സിഡിക്കായി 1,500 കോടി രൂപ നീക്കിവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.