വിമാനദുരന്തം: ലണ്ടനിലേക്ക് പറക്കും വരെ പ്രശ്നമില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ

എൻജിൻ പരിശോധനകൾ കൃത്യമായി നടത്തിയിരുന്നു.
Ahmedabad plane crash; There were no problems until the flight to London: Air India CEO

വിമാനദുരന്തം: ലണ്ടനിലേക്ക് പറക്കും വരെ പ്രശ്നമില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ

Updated on

അഹമ്മദാബാദ്: അഹമ്മാദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് വിമാനത്തിന് മുൻപ് തകരാറുകൾ ഇല്ലായിരുന്നു എന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൺ. ലണ്ടനിലേക്ക് പറക്കും വരെ ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

എൻജിൻ പരിശോധനകൾ കൃത്യമായി നടത്തിയിരുന്നു. വലതുവശത്തെ എൻജിൻ മാർച്ചിലാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇടതുവശത്തെ എൻജിൻ ഏപ്രിലിൽ പരിശോധിച്ചിരുന്നു.

അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത് വരുന്ന ഡിസംബറിലെന്നും ക്യാംപ്ബെൽ വിൽസൺ വിശദമാക്കി. എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച കത്തിലാണ് വിവരങ്ങൾ ഉള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com