അഹമ്മദാബാദ് വിമാനാപകടം; സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാനമന്ത്രി

സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു.
Ahmedabad plane crash: Civil Aviation Minister Ram Mohan Naidu announces thorough investigation

വ്യോമയാനമന്ത്രി റാം മോഹൻ നായിഡു

Updated on

അഹമ്മദാബാദ്: ഗുജറാത്തിൽ നടന്ന വിമാനാപകടത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്നും വ്യോമയാന രംഗത്തെ വിദഗ്ധരെയടക്കം അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു.

ഡിഎൻഎ പ്രൊഫൈലിങ്ങിന്‍റെ പുരോഗതി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്‌വി വിലയിരുത്തി. ഗാന്ധി നഗറിലെ ഫൊറൻസിക് സയൻസ് ലാബോറട്ടറിയിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്.

വിമാനത്തിലുണ്ടായിരുന്ന 241 പേരും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നവരും പ്രദേശവാസികളുമായ 38 പേരും മരിച്ചുവെന്നാണ് കണക്ക്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com