അഹമ്മദാബാദ് വിമാനാപകടം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ കേസുമായി യുഎസ്, യുകെ കോടതിയിലേക്ക്

ഇരകളുടെ കുടുംബങ്ങള്‍ രണ്ട് അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്
Ahmedabad plane crash victims families may sue Air India Boeing in US and UK courts

അഹമ്മദാബാദ് വിമാനാപകടം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ കേസുമായി യുഎസ്, യുകെ കോടതിയിലേക്ക്

Updated on

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ എയര്‍ ഇന്ത്യയ്ക്കും ബോയിങ്ങിനും എതിരേ യുഎസ്, യുകെ കോടതികളില്‍ കേസ് ഫയല്‍ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണിതെന്നാണ് റിപ്പോര്‍ട്ട്.

യാത്രക്കാരില്‍ 52 പേര്‍ യുകെ പൗരന്മാരായിരുന്നു. ഇരകളുടെ കുടുംബങ്ങള്‍ രണ്ട് അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായ കീസ്റ്റോണ്‍ ലോ, യുഎസ് ആസ്ഥാനമായ വിസ്‌നര്‍ ലോ എന്നീ രണ്ട് നിയമസ്ഥാപനങ്ങളുമായിട്ടാണു ചര്‍ച്ചകള്‍ നടത്തുന്നത്.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട ബോയിങ്ങ് വിമാനമായ 787 ഡ്രീംലൈനറാണു പറന്നുയര്‍ന്നു നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത്. വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ എല്ലാവരും അപകടത്തില്‍ മരിച്ചു. ഇവര്‍ക്കു പുറമെ വിമാനത്താവളത്തിന്‍റെ പരിസരത്തുണ്ടായിരുന്ന 19 പേരും മരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com