എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

എഐ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു
ai education, compulsary to central govt

മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

Updated on

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം പ്രകാരം സ്കൂൾ വിദ്യാഭ്യാസത്തിൽ നിർബുദ്ധിയെക്കുറിച്ചുള്ള പാഠങ്ങൾ സമഗ്രമായി ഉൾപ്പെടുത്താനുള്ള നടപടികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഊർജിതമാകുന്നു.

ഇതിന്‍റെ ഭാഗമായി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്കായി എഐ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാൻ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആന്‍റ് ട്രെയിനിങ് പ്രത്യേക സമിതിയെ നിയോഗിച്ചു.

2026-2027 അധ്യയന വർഷം മുതൽ മൂന്നാം ക്ലാസ് മുതൽ എല്ലാ സ്കൂളുകളിലും എഐ വിദ്യാഭ്യാസം തുടങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്. സിബിഐഇ ഇതിനകം 3 മുതൽ 12 വരെയുള്ള ക്ലാസുകൾക്കായി എഐ, കമ്പ്യൂട്ടേഷണൽ തിങ്കിങ് എന്നിവ‍യിലൂന്നിയ കരട് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിൽ എഐ നിർബന്ധിത വിഷയമായിരിക്കും. വിദ്യാർഥികൾക്കിടയിൽ എഐ അവബോധം വളർത്തുന്നതിനായി സോർ ( സ്കിൽ ഫോർ എഐ റെഡിനെസ്) എന്ന പേരിൽ ദേശീയ പ്രോഗ്രാമും സർക്കാർ ആരംഭിച്ചിട്ടുണ്ട്. വികസിത് ഭാരത് 2047 ന്‍റെ ഭാഗമായാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com