''2026ൽ എഐഎഡിഎംകെ അധികാരത്തിലെത്തും''; സ്റ്റാലിൻ സർക്കാരിനെ ജനങ്ങൾക്ക് മടുത്തെന്ന് എടപ്പാടി പളനിസ്വാമി

വൻ ഭൂരിപക്ഷത്തിലായിരിക്കും പാർട്ടി അധികാരത്തിലെത്തുന്നതെന്നും വൻ വിജയമായിരിക്കുമെന്നും പളനിസ്വാമി പറഞ്ഞു
K. Edappadi Palaniswami says AIADMK come to power in 2026 assembly elections

''2026ൽ എഐഡിഎംകെ അധികാരത്തിലെത്തും''; സ്റ്റാലിൻ സർക്കാരിനെ ജനങ്ങൾക്ക് മടുത്തുവെന്ന് എടപ്പാടി പളനിസ്വാമി

Updated on

ചെന്നൈ: 2026ൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവ് കെ. എടപ്പാടി പളനിസ്വാമി. വൻ ഭൂരിപക്ഷത്തിലായിരിക്കും പാർട്ടി അധികാരത്തിലെത്തുന്നതെന്നും വൻ വിജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാലിന്‍റെ ഡിഎംകെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തെന്നും ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കുന്നതിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐഎഡിഎംകെ അധികാരത്തിലെത്തണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പളനിസ്വാമി പറഞ്ഞു. അതേസമയം ബിജെപിയുമായുള്ള സഖ‍്യം തെരഞ്ഞെടുപ്പിൽ മാത്രമാണെന്ന് പറഞ്ഞ പളനി സ്വാമി എഐഎഡിഎംകെ ഒറ്റയ്ക്കായിരിക്കും സർക്കാർ രൂപികരിക്കുന്നതെന്ന് വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com