വിശ്വാസ വോട്ടെടുപ്പിൽ ടിവികെയെ പിന്തുണച്ച വിമത എംഎൽഎമാർക്കെതിരേ നടപടി

സി.വി. ഷണ്മുഖം, എസ്.പി. വേലുമണി അടക്കം 29 വിമത നേതാക്കളെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കി
aiadmk sacks c.v. shanmugham and others from party post after split over trust vote

എടപ്പാടി പളനിസ്വാമി

Updated on

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വോട്ട് ചെയ്ത വിമത എംഎൽഎമാർക്കെതിരേ നടപടി സ്വീകരിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. സി.വി. ഷണ്മുഖം, എസ്.പി. വേലുമണി അടക്കം 29 വിമത നേതാക്കളെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കി.

144 എംഎൽഎമാരാണ് വിശ്വാസ വോട്ടെടുപ്പിൽ വിജയ്‌യെ പിന്തുണച്ചത്. കോൺഗ്രസും മുസ്‌ലിം ലീഗും ഇടതു പാർട്ടികളും നേരത്തെ തന്നെ വിജയ്ക്ക് പിന്തുണ നൽകിയിരുന്നു. പ്രതിപക്ഷ എംഎൽഎമാരുടെ അടക്കം പിന്തുണയോടെയാണ് വിജയ് വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്.

logo
Metro Vaartha
www.metrovaartha.com