''പാക്കിസ്ഥാന്‍റെ 13 യുദ്ധവിമാനങ്ങൾ തകർത്തു''; ഓപ്പറേഷൻ സിന്ദൂറിലൂടെ നേടിയത് വലിയ വിജയമെന്ന് വ‍്യോമസേന

രാജ‍്യത്തിന്‍റെ വ‍്യോമപ്രതിരോധ സംവിധാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിൽ മുഖ‍്യപങ്കു വഹിച്ചതായും വ‍്യോമസേന മേധാവി അമർ പ്രീത് സിങ്ങ് വ‍്യക്തമാക്കി
Air Force chief says Operation Sindoor a major success

അമർ പ്രീത് സിങ്ങ്

Updated on

ന‍്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത‍്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്‍റെ 13 യുദ്ധവിമാനങ്ങൾ തകർത്തതായി ഇന്ത‍്യൻ വ‍്യോമസേന. വാർത്താ സമ്മേളനത്തിലൂടെ വ‍്യോമസേന മേധാവി അമർ പ്രീത് സിങ്ങാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.

രാജ‍്യത്തിന്‍റെ വ‍്യോമപ്രതിരോധ സംവിധാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിൽ മുഖ‍്യപങ്കു വഹിച്ചതായും എഫ് 16, ജെഎഫ് 17 അടക്കമുള്ള പാക്കിസ്ഥാന്‍റെ യുദ്ധവിമാനങ്ങൾ തകർത്തെന്നും 1971നു ശേഷം രാജ‍്യം നേടിയ വലിയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിലേക്ക് നീങ്ങാതെ ആക്രമണം അവസാനിപ്പിക്കാൻ ഇന്ത‍്യക്ക് സാധിച്ചെന്നും അമർ പ്രീത് സിങ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com