
ഗുജറാത്തിൽ വ‍്യോമസേന വിമാനം തകർന്ന് അപകടം; പൈലറ്റ് മരിച്ചു
ജാംനഗർ: വ‍്യോമസേനുടെ യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റ് മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രിയോടെ ഗുജറാത്തിലെ ജാംനഗറിലായിരുന്നു സംഭവം. സുവാർദ ഗ്രാമത്തിൽ വിമാനം തകർന്നു വീഴുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് നിഗമനം.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ‍്യോമസേന അറിയിച്ചു. പരുക്കേറ്റയാൾ ചികിത്സയിൽ തുടരുകയാണ്.