തെലങ്കാനയിൽ വ്യോമസോനാ പരിശീലന വിമാനം തകർന്ന് 2 പൈലറ്റുമാർ മരിച്ചു

എയർഫോഴ്സ് ട്രെയിനർ വിമാനമാണ് തകർന്നു വീണത്
തെലങ്കാനയിൽ വ്യോമസോനാ പരിശീലന വിമാനം തകർന്ന് 2 പൈലറ്റുമാർ മരിച്ചു
Updated on

ഹൈദരാബാദ്: തെലങ്കാനയിൽ വ്യോമസോനാ പരിശീലന വിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു. പരിശീലനം നടത്തുന്ന പൈലറ്റും പരിശീലനം നേടുന്ന പൈലറ്റുമാണ് മരിച്ചത്.

എയർഫോഴ്സ് ട്രെയിനർ വിമാനമാണ് തകർന്നു വീണത്. ദൈനംദിന പരിശീലനത്തിന്‍റെ ഭാഗമായി ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ നിന്നു പറന്നുയർന്ന വിമാനം മേദക് ജില്ലയിലാണ് തകർന്നുവീണത്. പിസി 7 എംകെ || വിമാനമാണ് തകർന്നതെന്ന് എഎഫ്എ അറിയിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com