
അഹമ്മദാബാദ് വിമാനാപകടം: ബോയിങ്ങിന് എയർ ഇന്ത്യയുടെ ക്ലീൻ ചിറ്റ്
മുംബൈ: ബോയിങ് 787, ബോയിങ് 737 വിമാനങ്ങളുടെ സുരക്ഷാ പരിശോധന എയർ ഇന്ത്യ പൂർത്തിയാക്കി. അഹമ്മദാബാദ് വിമാനപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഡയറക്റ്റർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്‍റെ നിർദേശപ്രകാരമാണ് ബോയിങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകളുടെ (FCS) ലോക്കിങ് സംവിധാനത്തിൽ എയർ ഇന്ത്യ പ്രത്യേക പരിശോധന നടത്തിയത്.
ബോയിങ് 787 ഡ്രീംലൈനറുകൾ എയർ ഇന്ത്യയും ബോയിങ് 737 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസുമാണ് ഉപയോഗിക്കുന്നത്. ബോയിങ് 787 വിമാനമാണ് 260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉൾപ്പെട്ടത്.
രണ്ടിനം വിമാനങ്ങളുടെയും ലോക്കിങ് സംവിധാനത്തിൽ തകരാറൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പരിശോധനയ്ക്കു ശേഷം എയർ ഇന്ത്യ വക്താവ് അറിയിച്ചത്. ഡജിസിഎ നിർദേശം വരുന്നതിനു മുൻപ് തന്നെ എയർ ഇന്ത്യ പരിശോധന ആരംഭിച്ചിരുന്നു എന്നും, നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയെന്നും വക്താവ് അറിയിച്ചു.