സാങ്കേതിക തകരാർ; ശ്രീനഗറിലേക്കു പോയ എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

'ജിപിഎസ് തടസം' ഉണ്ടായതായി കമ്പനി
Air India Express flight to Jammu returns to Delhi

സാങ്കേതിക തകരാർ; ശ്രീനഗറിലേക്കു പോയ എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

Representative image
Updated on

ന്യൂഡൽ‌ഹി: ഡൽഹിയിൽ നിന്ന് ജമ്മുവിലൂടെ ശ്രീനഗറിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരികെ ഡൽഹിയിലിറക്കി. 'ജിപിഎസ് തടസം' ഉണ്ടായതിനെ തുടർന്നാണ് മുൻകരുതൽ നടപടിയായി വിമാനം തിരിച്ചിറക്കിയതെന്ന് കമ്പനി അറിയിച്ചു.

ശ്രീനഗറിലേക്ക് പുറപ്പെട്ട IX-2564 എന്ന വിമാനമാണ് തിങ്കളാഴ്ച ഉച്ചയോടെ ഡൽഹിയിൽ തന്നെയെത്തിയത്. "വിമാനം കുറച്ചുനേരം ജമ്മു വിമാനത്താവളത്തിനു മുകളിൽ പറന്നതിനു ശേഷം ലാൻഡ് ചെയ്യാനാവതെ തിരികെ ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു. കാലാവസ്ഥയും റൺവേയും വ്യക്തമായിരുന്നുവെങ്കിലും പൈലറ്റിന് അനുയോജ്യമായ ലാൻഡിംഗ് ഏരിയ കണ്ടെത്താൻ കഴിഞ്ഞില്ല."

ജിപിഎസ് തടസമുണ്ടായെന്ന സംശയം തുടർന്ന് മുൻകരുതൽ നടപടിയായി വിമാനം ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു. ചില സെൻസിറ്റീവ് പ്രദേശങ്ങളുടെ മുകളിലൂടെ പറക്കുമ്പോൾ ജിപിഎസ് സിഗ്നൽ തടസപ്പെടുന്നതായി മുന്‍പും ഓപ്പറേറ്റർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്." വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് ബദൽ വിമാനം ഒരുക്കിയതായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com