

എയർ ഇന്ത്യ എക്പ്രസിന്‍റെ ഗൾഫ് സർവീസുകൾ സാധാരണ നിലയിലേക്ക്.
File
ദുബായ്: കേരളത്തില്‍ നിന്നു ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിച്ചു.
കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ക്കു പുറമെ അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, ലഖ്‌നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളില്‍ നിന്നു ഗള്‍ഫ് മേഖലകളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
ദുബായ്, അബുദാബി, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ ഐന്‍, മസ്‌കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്‌റൈന്‍, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമേതം യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാകും.