പെൺസുഹൃത്തിനൊപ്പം കോക്പിറ്റിൽ യാത്ര: മദ്യവും ഭക്ഷണവും ആവശ്യപ്പെട്ടു: പൈലറ്റിനെതിരെ അന്വേഷണം

ക്യാബിൻ ക്രൂ അംഗങ്ങളോട് സുഹൃത്തിനായി ഭക്ഷണവും മദ്യവും നൽകാൻ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു
പെൺസുഹൃത്തിനൊപ്പം കോക്പിറ്റിൽ യാത്ര: മദ്യവും ഭക്ഷണവും ആവശ്യപ്പെട്ടു: പൈലറ്റിനെതിരെ അന്വേഷണം
Updated on

ഡൽഹി : വനിതാ സുഹൃത്തിനെ വിമാനത്തിന്‍റെ കോക്പിറ്റിൽ കയറ്റിയെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. എയർ ഇന്ത്യയുടെ ദുബായ്-ഡൽഹി വിമാനത്തിൽ ഫെബ്രുവരി അവസാനമാണു സംഭവം. പെൺസുഹൃത്തിനെ കോക്പിറ്റിൽ കയറ്റുകയും മദ്യവും ഭക്ഷണവും നൽകാൻ ആവശ്യപ്പെടുക യുമായിരുന്നു. ഇതു സംബന്ധിച്ച് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും ( ഡിജിസിഎ), എയർ ഇന്ത്യയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്യാബിൻ ക്രൂ അംഗമാണ് ഇതു സംബന്ധിച്ചു പരാതി നൽകിയത്. എക്കണോമി ക്ലാസിലായിരുന്ന വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്ക് പൈലറ്റ് വിളിച്ചു വരുത്തുകയായിരുന്നു. കോക്പിറ്റിൽ ഫസ്റ്റ് ഒബ്സർവർ സീറ്റ് നൽകുകയും ചെയ്തു. കൂടാതെ ക്യാബിൻ ക്രൂ അംഗങ്ങളോട് സുഹൃത്തിനായി ഭക്ഷണവും മദ്യവും നൽകാൻ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. ഏകദേശം മൂന്നു മണിക്കൂറോളം നേരം വനിതാ സുഹൃത്ത് കോക്പിറ്റിൽ ചെലവഴിച്ചുവെന്നാണു വിവരം.

ഗുരുതരമായ സുരക്ഷാവീഴ്ചയാണു സംഭവിച്ചിരിക്കുന്നതെന്നു ഡിജിസിഎ വ്യക്തമാക്കി. യാത്രക്കാരുടെയും വിമാനത്തിന്‍റെയും സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന പ്രവർത്തിയാണു പൈലറ്റിൽ നിന്നുണ്ടായതെന്നും വ്യോമയാന രംഗത്തെ വിദഗ്ധർ പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com