

എൻജിൻ ആകാശത്ത് വച്ച് ഓഫായി; ഡൽഹി - മുംബൈ എയർഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
file image
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തന്നെ തിരിച്ചിറക്കി. എയർ ഇന്ത്യയുടെ ബോയിംഗ് 777-300ER വിമാനമാണ് ഗുരുതരമായ തകരാർ നേരിട്ടതിനെ തുടർന്ന് ഡൽഹിയിൽ തന്നെ തിരിച്ചിറക്കിയാത്.
വിമാനത്തിന്‍റെ വലത് ഭാഗത്തെ എൻജിൻ ആകാശത്ത് വെച്ച് ഓഫായതാണ് അടിയന്തര സാഹചര്യത്തിന് കാരണം. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം അനുസരിച്ച്, സാങ്കേതിക പ്രശ്‌നം കാരണം വിമാനം പറന്നുയർന്ന് അധികം താമസിയാതെ തിരിച്ചിറങ്ങിയതായി എയർലൈൻ അധികൃതർ അറിയിച്ചു. വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.