

എയർ ഇന്ത‍്യ വിമാനം
ഭോപ്പാൽ: സാങ്കേതിക തകരാറിനെത്തുടർന്ന് എയർ ഇന്ത‍്യ വിമാനം ഭോപ്പാലിൽ അടിയന്തരമായി നിലത്തിറക്കി. ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനമാണ് നിലത്തിറക്കിയത്.
172 യാത്രക്കാരുണ്ടായിരുന്ന വിമാനം സുരക്ഷിതമായി ലാൻഡിങ് നടത്തി. വിമാനത്തിന്‍റെ കാർഗോ ഹോൾഡിൽ മുന്നറിയിപ്പ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എമർജൻസി ലാൻഡിങ് നടത്തിയതെന്ന് വിമാനത്താവള അധികൃതർ വ‍്യക്തമാക്കി.