
വീണ്ടും സാങ്കേതിക തകരാർ; എയർ ഇന്ത‍്യ വിമാനം കോൽക്കത്തയിൽ ഇറക്കി
representative image
കോൽക്കത്ത: എയർ ഇന്ത‍്യ വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ. സാൻഫ്രാൻസിസ്കോയിൽ നിന്നും കോൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സാങ്കേതിക തകരാറുണ്ടായത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം.
ഇതിനെ തുടർന്ന് കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താനത്താവളത്തിൽ വച്ച് യാത്രക്കാരെ പുറത്തിറക്കുകയും വിമാനം പരിശോധിക്കുകയും ചെയ്തു. വിമാനത്തിന്‍റെ ഇടതു വശത്തുള്ള എൻജിനിലാണ് സാങ്കേതിക തകരാറുണ്ടായതെന്നാണ് സൂചന.
അതേസമയം വിമാനത്തിന്‍റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ക‍്യാപ്റ്റൻ വ‍്യക്തമാക്കി. എയർ ഇന്ത‍്യയുടെ രണ്ടു വിമാനങ്ങളിൽ സാങ്കേതിക തകരാർ സംശയിച്ച് കഴിഞ്ഞ ദിവസം തിരിച്ചിറക്കിയിരുന്നു.