മലയാളികൾക്ക് സന്തോഷ വാർത്ത; എയർ ഇന്ത്യയിൽ ഇനി മലബാർ ചിക്കൻകറിയും ബിരിയാണിയും

ആഭ്യന്തര - രാജ്യാന്തര സര്‍വീസുകളിൽ ഇന്ത്യൻ വിഭവങ്ങളും രാജ്യാന്തര വിഭവങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്
air india has added malabar chicken curry and biryani to its new food menu

മലയാളികൾക്ക് സന്തോഷ വാർത്ത; എയർ ഇന്ത്യയിൽ ഇനി മലബാർ ചിക്കൻകറിയും ബിരിയാണിയും

file image

Updated on

ന്യൂഡൽഹി: വിമാന യാത്രക്കാരുടെ പുതുക്കിയ ഭക്ഷണ മെനു പുറത്തിറക്കി എയർ ഇന്ത്യ. പട്ടികയിൽ മലയാളികൾക്കുള്ള ഒരു സന്തോഷ വാർത്ത കൂടിയുണ്ട്. കേരളത്തിന്‍റെ മലബാർ ചിക്കൻകറിയും ബിരിയാണിയുമാണ് പുതിയ ഭക്ഷണ മെനുവിൽ മലയാളികളെ സന്തോഷിപ്പിച്ച ഘടകം.

ആഭ്യന്തര - രാജ്യാന്തര സര്‍വീസുകളിൽ ഇന്ത്യൻ വിഭവങ്ങളും രാജ്യാന്തര വിഭവങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്. ജാപ്പനീസ്, കൊറിയൻ, യൂറോപ്യൻ, ഗൾഫ് വിഭവങ്ങളാണ് പട്ടികയിൽ പ്രധാനമായും ഇടം പിടിച്ചിരിക്കുന്നത്. ഷെഫ് സന്ദീപ് കൽറയാണ് പുതിയ ഭക്ഷണ മെനു തയ്യാറാക്കിയത്.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കോണമി തുടങ്ങി എല്ലാ വിഭാഗം യാത്രക്കാർക്കും പ്രത്യേക ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. ടിക്കറ്റ് ബുക്കിങ് സമയത്ത് എയർ ഇന്ത്യ മൊബൈൽ ആപ്പിലൂടെ ഇഷ്ടമുള്ള മൊരു തെരഞ്ഞെടുക്കാൻ അവസരമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com