ഇനി വിമാനയാത്രകൾക്ക് ചെലവേറും; ഇൻഡിഗോയ്ക്ക് പിന്നാലെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യയും

ഒക്റ്റോബർ 9 അർധരാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസിലും രാവിലെ 11 മണി മുതൽ എയർ ഇന്ത്യയിലും നടത്തുന്ന പുതിയ ബുക്കിങ്ങുകൾക്ക് പരിഷ്കരിച്ച നിരക്ക് ബാധകമാകും
air india hikes fuel surcharge flight ticket prices rise

ഇനി വിമാനയാത്രകൾക്ക് ചെലവേറും; ഇൻഡിഗോയ്ക്ക് പിന്നാലെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യയും

Updated on: 

ന്യൂഡൽഹി: വ്യോമയാന ഇന്ധന വിലയിലുണ്ടായ തുടർച്ചയായ വർധനവിനെ തുടർന്ന് ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ വ്യതിയാനവും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ് നിരക്ക് വർധിപ്പിക്കാൻ കാരണം.

ഒക്റ്റോബർ 9 അർധരാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസിലും രാവിലെ 11 മണി മുതൽ എയർ ഇന്ത്യയിലും നടത്തുന്ന പുതിയ ബുക്കിങ്ങുകൾക്ക് പരിഷ്കരിച്ച നിരക്ക് ബാധകമാകും. പുതിയ നിരക്കുകൾ പ്രകാരം ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രകൾക്ക് 1,200 രൂപയുമാണ് ഫ്യുവൽ സർചാർജ് ഈടാക്കുക.

അന്താരാഷ്ട്ര സർവീസുകളിൽ വലിയ വർധനവാണ് വരുത്തിയിട്ടുള്ളത്. നോർത്ത് അമെരിക്കയിലേക്കുള്ള വിമാനങ്ങൾക്ക് 215 യുഎസ് ഡോളറും ഓസ്‌ട്രേലിയയിലേക്ക് 210 യുഎസ് ഡോളറും യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 135 യുഎസ് ഡോളറുമാണ് പുതുക്കിയ ചാർജ്.

കഴിഞ്ഞ ദിവസം ഇൻഡിഗോയും നിരക്ക് വർധിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിമാനകമ്പനികളും നിരക്ക് വർധനയുമായി രംഗത്തെത്തുമെന്നാണ് സൂചന.

logo
Metro Vaartha
www.metrovaartha.com