ആരാണ് ഇതിനു അനുമതി നൽകിയത്? എന്ത് നടപടിക്രമമാണ് പാലിച്ചത്? പൊലീസ് നടപടിയിൽ എയർ ഇന്ത്യയ്ക്ക് അതൃപ്തി

ശനിയാഴ്ചായാണ് ഡൽഹി പൊലീസ് വിമാനത്തിൽ കയറി അഭിജീത്ത് ദീപ്കെ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്
air india seeks answers police board flight and detain cjp activists from seats

ആരാണ് ഇതിനു അനുമതി നൽകിയത്, എന്ത് നടപടിക്രമമാണ് പാലിച്ചത്; പൊലീസ് നടപടിയിൽ എയർ ഇന്ത്യയ്ക്ക് അതൃപ്തി

Updated on: 

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ കയറി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപികെ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ അതൃപ്തി അറിയിച്ച് എയർഇന്ത്യ. വിമാനത്തിനകത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കയറാനിടയായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്ക് എയർ ഇന്ത്യ കത്തു നൽകി.

ആരാണ് ഇതിനു അനുമതി നൽകിയതെന്നും ഏത് നടപടിക്രമമാണ് പാലിച്ചതെന്നും എയർ ഇന്ത്യ ചോദിക്കുന്നു. ഇതു സംബന്ധിച്ച് എയർലൈനുമായി ഏകോപനം നടത്തിയിരുന്നോ എന്ന് വ്യക്തമാക്കണമെന്നും കത്തിൽ പറയുന്നു. എയർക്രാഫ്റ്റ് (സെക്യൂരിറ്റി) റൂൾസ് 2023 അനുസരിച്ച്, വിമാനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത് എയർലൈനാണ്. ഇത് ചൂണ്ടിക്കാടിയാണ് എയർ ഇന്ത്യയുടെ നടപടി.

ശനിയാഴ്ചയാണ് ജന്തർമന്തറിലേക്ക് പുറപ്പെട്ട സിജെപി നേതാവ് അഭിജീത്ത് ദീപ്കെ അടക്കമുള്ളവരെ ഡൽഹി പൊലീസ് വിമാനത്തിൽ കയറി കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈയിൽനിന്നുള്ള എഐ 2428 വിമാനം രാവിലെ 10.15ന് ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ലാൻഡ് ചെയ്തപ്പോഴായിരുന്നു പൊലീസിന്‍റെ നടപടി.

logo
Metro Vaartha
www.metrovaartha.com