ന്യൂഡൽഹി: ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യുഎസ് മുന്നറിയിപ്പുകൾക്കിടെ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
ഡൽഹിയിൽ നിന്നും ടെൽ അവീവിലേക്ക് എയർഇന്ത്യ ആഴ്ചയിൽ 4 സർവീസുകളാണ് നടത്തുന്നത്. നേരത്തെ, വ്യാഴാഴ്ച വരെയുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. പശ്ചിമേഷ്യയില്‍ തുടരുന്ന അനിശ്ചിതത്വത്തിനിടെ മറ്റ് വിമാനക്കമ്പനികളും ഇസ്രയേലിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു.