വാഷിങ്ടണിലേക്കുള്ള വിമാന സർവീസുകൾ നിർത്തുന്നതായി എയർഇന്ത്യ; കാരണമിതാണ്!!

സെപ്റ്റംബർ ഒന്നുമുതലാണ് വിമാന സർവീസുകൾ നിർത്തുന്നത്
Air India to suspend services to Washington DC from Sept 1

വാഷിങ്ടണിലേക്കുള്ള വിമാന സർവീസുകൾ നിർത്തുന്നതായി എയർഇന്ത്യ; കാരണമിതാണ്!!

Representative image
Updated on

ന്യൂഡൽഹി: സെപ്റ്റംബർ 1 മുതൽ വാഷിങ്ടണിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വയ്ക്കുന്നതായി എയർഇന്ത്യ. ഡൽഹിയിൽ നിന്ന് വാഷിംഗ്ടൺ ഡിസിലേക്കും തിരിച്ചുമുള്ള നോൺസ്റ്റോപ്പ് സർവീസുകൾ നിർത്തുന്നതായി തിങ്കളാഴ്ചയാണ് എയർഇന്ത്യ പ്രസ്താവനയിറക്കിയത്. ഫ്ലീറ്റ് നവീകരണവും നിലവിലുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങളും മൂലമുള്ള നടപടിയെന്ന് പ്രസ്താവനയിൽ പറയുന്നു

26 ബോയിംഗ് 787-8 വിമാനങ്ങൾ വിപുലമായ നവീകരണം വിധേയമാകുന്നതിനാൽ വിമാനങ്ങളുടെ കുറവുമൂലം ഒന്നിലധികം വിമാന സർവീസുകൾ നിർത്തിവക്കുകയാണ്. ഇത് 2026 അവസാനം വരെ തുടരുമെന്നു എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ മാസം ആരംഭിച്ച നവീകരണ പരിപാടി യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടത്തിവരുന്നതെന്നും എയർഇന്ത്യ വിശദീകരിച്ചു.

ചില അന്താരാഷ്ട്ര മേഖലകളിലേക്ക് ദീർഘദൂര വിമാന സർവീസുകളുടെ പ്രധാന പാതയായ പാക്കിസ്ഥാൻ വ്യോമാതിർത്തി തുടർച്ചയായി അടച്ചിടുന്നത് പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com