ഇന്ത‍്യൻ വ‍്യോമസേനയ്ക്ക് പുതിയ മേധാവി; എയർ‌ മാർഷൽ അശുതോഷ് ദീക്ഷിത് ഒക്റ്റോബർ 31ന് ചുമതലയേൽക്കും

നിലവിലെ മേധാവിയായ എയർ‌ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നതിനാലാണ് അശുതോഷ് ദീക്ഷിത് ചുമതലയേറ്റെടുക്കുന്നത്
Air Marshal Ashutosh Dixit appointed as iaf chief

അശുതോഷ് ദീക്ഷിത്

Updated on: 

ന‍്യൂഡൽഹി: ഇന്ത‍്യൻ വ‍്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഒക്റ്റോബർ 31ന് ചുമതലയേൽക്കും. നിലവിലെ മേധാവിയായ എയർ‌ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നതിനാലാണ് അശുതോഷ് ദീക്ഷിത് ചുമതലയേറ്റെടുക്കുന്നത്.

2028 ഡിസംബർ‌ 31 വരെ അശുതോഷ് ദീക്ഷിത് വ‍്യോമസേന മേധാവിയായി തുടരും. അശുതോഷ് ദീക്ഷിത് ഇന്ത‍്യൻ വ‍്യോമസേനയുടെ 29ാമത് മേധാവിയാകും. 1986 ഡിസംബർ 6നാണ് ഇന്ത‍്യൻ വ‍്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ അശുതോഷ് ദീക്ഷിത് നിയമിതനായത്.

പരിശീലന ചുമതലകൾ, പ്രവർത്തനപരമായ ചുമതലകൾ ഉൾപ്പടെ സേനയിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം മിറാഷ്-2000, ജാഗ്വാർ, കിരൺ, ഐഎൽ-78 അടക്കം നിരവധി വിമാനങ്ങൾ പറത്തിയിട്ടുണ്ട്. ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക് എന്നീ ദൗത‍്യങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com