പു​തു​വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍  സര്‍വീ​സു​ക​ളു​മാ​യി എ​യ​ര്‍ഏ​ഷ്യ

പു​തു​വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ സര്‍വീ​സു​ക​ളു​മാ​യി എ​യ​ര്‍ഏ​ഷ്യ

ബം​ഗ​ളൂ​രു, കൊ​ല്‍ക്ക​ത്ത, കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, തി​രു​ച്ചി​റ​പ്പ​ള്ളി, ന്യൂ​ഡ​ല്‍ഹി, അ​മൃ​ത്സ​ര്‍, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണു പു​തി​യ സ​ര്‍വീ​സു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​വ​ര്‍ഷം 1.5 ദ​ശ​ല​ക്ഷം സീ​റ്റു​ക​ള്‍ വ​രെ വാ​ഗ്ദാ​നം ചെ​യ്യു​ന്ന 69 പു​തി​യ പ്ര​തി​വാ​ര ഫ്ലൈ​റ്റു​ക​ൾ എ​യ​ര്‍ ഏ​ഷ്യ പ്ര​ഖ്യാ​പി​ച്ചു. 2024 ഫെ​ബ്രു​വ​രി മു​ത​ല്‍ ബം​ഗ​ളൂ​രു, കൊ​ല്‍ക്ക​ത്ത, കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, തി​രു​ച്ചി​റ​പ്പ​ള്ളി, ന്യൂ​ഡ​ല്‍ഹി, അ​മൃ​ത്സ​ര്‍, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണു പു​തി​യ സ​ര്‍വീ​സു​ക​ള്‍. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് 2023 ഡി​സം​ബ​ര്‍ 1 മു​ത​ല്‍ മ​ലേ​ഷ്യ​യി​ലേ​ക്കു​ള്ള 30 ദി​വ​സ​ത്തെ വി​സ ര​ഹി​ത പ്ര​വേ​ശ​നം എ​ന്ന മ​ലേ​ഷ്യ​ന്‍ ഗ​വ​ണ്‍മെ​ന്‍റ് പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് ടൂ​റി​സ്റ്റു​ക​ളു​ടെ വ​ന്‍ കു​തി​ച്ചു ചാ​ട്ട​ത്തെ നേ​രി​ടാ​നാ​ണ് ഈ ​ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ്.

മ​ലേ​ഷ്യ​യ്ക്ക് പു​റ​മെ താ​യ്‌​ല​ന്‍ഡി​ലെ​യും വി​യ​റ്റ്നാ​മി​ലെ​യും ഗ​വ​ണ്‍മെ​ന്‍റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള സ​ന്ദ​ര്‍ശ​ക​ര്‍ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത് എ​യ​ര്‍ ഏ​ഷ്യ​യു​ടെ ഫ്ളൈ-​ത്രൂ സ​ര്‍വീ​സ് വ​ഴി മ​റ്റ് ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ള്‍ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നും ക്വാ​ലാ​ലം​പൂ​രി​ലേ​ക്ക് നേ​രി​ട്ട് യാ​ത്ര ചെ​യ്യാ​നും ബാ​ങ്കോ​ക്ക്, ഫു​ക്ക​റ്റ്, ഹ​നോ​യ്, ഹോ ​ചി മി​ന്‍, സി​ഡ്നി, മെ​ല്‍ബ​ണ്‍, പെ​ര്‍ത്ത് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​ണ​ക്റ്റ് ചെ​യ്യാ​നും സ​ഹാ​യി​ക്കും.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com