

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാന കമ്പനികൾ; ടിക്കറ്റ് തുക ഇരട്ടിയാക്കി
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാന കമ്പനികൾ. ടിക്കറ്റ് നിരക്കുകളിൽ വൻ വർധനവാണ് വരുത്തിയിരിക്കുന്നത്. ശനിയാഴ്ച കൊച്ചി - ഡൽഹി വിമാന ടിക്കറ്റ് നിരക്ക് അരലക്ഷത്തിനടുത്താണ്.
ഡൽഹി - ചെന്നൈ എയർ ഇന്ത്യാ വിമാനത്തിന്‍റെ ടിക്കറ്റ് നിരക്ക് 65,000 രൂപയാണ്. പൂനെ, ബെംഗളൂരു, മുബൈ സർവീസുകളുടെ ടിക്കറ്റ് നിരക്കും ഇരട്ടിയായിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലെ ടിക്കറ്റ് നിരക്കിൽ വൻ വർധനവ്.
ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചിരുന്നു. ശനിയാഴ്ച മാത്രം 600 ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച 3 മണിവരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.