

പ്രചരിക്കുന്ന സ്ക്രീൻഷോട്ട് | അജിത് പവാർ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ബരാമതിയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഒരു സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്. അപകടം നടക്കുന്നതിന് 21 മണിക്കൂർ മുൻപ് തന്നെ അജിത് പവാറിന്‍റെ മരണ വാർത്ത വിക്കിപീഡിയ അപ്ഡേറ്റു ചെയ്തു എന്ന അവകാശവാദത്തോടെ എത്തിയ സ്ക്രീൻഷോട്ടാണിത്.
എന്നാൽ ഈ വാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നതാണ് സത്യം. വിക്കിപീഡിയയുടെ സെർവറുകൾ ആഗോള തലത്തിൽ ഏകീകൃതമായ യുടിസി സമയമേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ സമയത്തേക്കാൾ 5 മണിക്കൂർ 30 മിനിറ്റ് മുന്നിലാണിത്.
എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്യുന്നത് രാജ്യാന്തര സമയമായിരിക്കും. അതിനാൽ തന്നെ പ്രാദേശിക സമയവുമായി വ്യത്യാസമുണ്ടാകും.
മാത്രമല്ല, വിക്കിപീഡിയ സ്വതന്ത്ര വിജ്ഞാനകോശമായതിനാൽ ഒരു വാർത്ത പുറത്തുവന്നാലുടൻ ലോകത്തിണെ ഏത് ഭാഗത്തുള്ളവർക്കും എപ്പോൾ വേണമെങ്കിലും ഇത് അപ്ഡേറ്റ് ചെയ്യാം. ഇതിനാൽ തന്നെ ശാസ്ത്രീയമായി ഇത്തരമൊരു സ്ക്രീൻഷോട്ടിന് ആധികാരികതയില്ല.