മന്ത്രി സഭയിലേക്കില്ല; സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടുനിൽക്കാൻ അജിത് പവാർ വിഭാഗം

മുതിർന്ന് നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്ന് എൻസിപി പ്രതീക്ഷിച്ചിരുന്നു
മന്ത്രി സഭയിലേക്കില്ല; സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടുനിൽക്കാൻ അജിത് പവാർ വിഭാഗം
മന്ത്രി സഭയിലേക്കില്ല; സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടുനിൽക്കാൻ അജിത് പവാർ വിഭാഗം
Updated on

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്‍റെ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് എൻസിപിയുടെ നിലപാട്. സത്യപ്രതിജ്ഞ ചടങ്ങുകൾ അടക്കം ബഹിഷ്കരിച്ചേക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭയിലും ചേരെണ്ടെന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം.

മുതിർന്ന് നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്ന് എൻസിപി പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കൽക്കേസ് നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ പരിഗണിക്കാൻ മോദി തയാറായില്ല. പാർട്ടിയുടെ ഏക എംപിയായ സുനിൽ തത്കരയെയും കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻസിപി പ്രതിഷേധമറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com