താജ് മഹലിനു സമീപത്തെ ഉറൂസ് നിരോധിക്കാൻ ഹിന്ദു മഹാസഭയുടെ ഹർജി

മാർച്ച് നാലിന് ആഗ്ര കോടതി വാദം കേൾക്കും
Taj Mahal
Taj Mahal

ആഗ്ര: താജ്മഹലിന് സമീപത്തെ ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ. ആഗ്ര കോടതിയിലാണ് ഹിന്ദുമഹാ സഭ ഹരജി നൽകിയിരിക്കുന്നത്. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട് കോടതി മാർച്ച് നാലിന് ആഗ്ര കോടതി വാദം കേൾക്കും.

മുഗൾ ചക്രവർത്തി ഷാജഹാന്‍റെ ചരമ വാർഷികവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 മുതൽ എട്ടുവരെയാണ് ഉറൂസ് നടക്കുക. മുഗളന്മാരോ ബ്രിട്ടീഷുകാരോ താജ് മഹലിനുള്ളിൽ ഉറൂസ് നടത്താൻ അനുവദിച്ചിരുന്നില്ലെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹരജി സമർപ്പിച്ചതെന്ന് ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com