'ബിജെപിയെ പരാജയപ്പെടുത്തൂ, രാജ്യത്തെ രക്ഷിക്കൂ; ന്യായ് യാത്രയിൽ പങ്കെടുത്ത് അഖിലേഷ് യാദവ്

'ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാണ് വരും ദിവസങ്ങളിൽ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി'
Akhilesh Yadav And Rahul Gandhi
Akhilesh Yadav And Rahul Gandhi file image
Updated on

ആഗ്ര: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ആഗ്രയിൽ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തത്.കോൺഗ്രസ്-എസ്പി സീറ്റ് വിഭജനം പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച്ച യാത്രക്കൊപ്പം ചേര്‍ന്ന പ്രിയങ്ക ഗാന്ധി ഇന്നും യാത്രയിൽ പങ്കെടുത്തു.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാണ് വരും ദിവസങ്ങളിൽ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി, ബിജെപിയെ പരാജയപ്പെടുത്തു രാജ്യത്തെ രക്ഷിക്കൂ. കർഷകർ പ്രതിസന്ധിയിലാണ്. ബിജെപി നശിപ്പിച്ച ഡോ. ബി.ആർ അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ്. ഇന്ത്യ സഖ്യം അധികാരത്തിൽ വരും, കർഷകരുടെ പ്രശ്നങ്ങളും യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ഭാരത് ജോഡോ ന്യായ് യാത്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു.

.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com