യുപിയിൽ എന്തുകൊണ്ട് ഇത്രയധികം കൊലപാതകങ്ങൾ നടക്കുന്നു; അമിത് ഷായെ ചോദ‍്യം ചെയ്‌ത് അഖിലേഷ് യാദവ്

സമാജ്‌വാദി പാർട്ടി അടുത്ത 30 വർഷത്തേക്ക് ഉത്തർ പ്രദേശിൽ അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ പ്രതികരിച്ചിരുന്നു
Akhilesh Yadav questions Amit Shah over crimes against women, Dalits in UP

അഖിലേഷ് യാദവ്, അമിത് ഷാ

Updated on: 

ലഖ്നൗ: കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ രംഗത്തെത്തി സമാജ്‌വാദി പാർട്ടി അധ‍്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ സ്ത്രീകൾ എന്തുകൊണ്ട് അനീതി നേരിടുന്നുവെന്നും സംസ്ഥാനത്ത് എന്തുകൊണ്ട് ഇത്രയധികം കൊലപാതകൾ നടക്കുന്നുവെന്നും ദളിത് വിഭാഗത്തിൽ ഉൾപ്പെട്ടവർ ഇതിന്‍റെ ഏറ്റവും വലിയ ഇരകളാകുന്നത് എന്തുകൊണ്ടാണെന്ന് ആഭ‍്യന്തര മന്ത്രി പരിശോധിക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

സമാജ്‌വാദി പാർട്ടി അടുത്ത 30 വർഷത്തേക്ക് ഉത്തർ പ്രദേശിൽ അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ പ്രതികരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ ഇത്തവണയും ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കിയിരുന്നു. അഖിലേഷ് യാദവിന്‍റെ കീഴിൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 37 സീറ്റുകളിലാണ് സമാജ്‌വാദി പാർട്ടി വിജയിച്ചത്.