

അഖിലേഷ് യാദവ്
ലക്നൗ: സമാജ്‌വാദി പാർട്ടി പ്രസിഡന്‍റ് (എസ്പി) അഖിലേഷ് യാദവിന്‍റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ് സസ്പെൻഡ് ചെയ്തു. അക്രമപരമായ ലൈംഗിക പോസ്റ്റുകൾ ചെയ്തുവെന്നാരോപിച്ച് അദ്ദേഹത്തിന്‍റെ പേജ് സസ്പെൻഡ് ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് പേജ് സസ്‌പെൻഡ് ചെയ്തത്. ഇതിതെനെതിരേ രൂക്ഷമായ വിമർശനവുമായി എസ്പി രംഗത്തെത്തി. ഈ നീക്കത്തിന് പിന്നിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു. എന്നാൽ ഫെസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയാണ് നടപടി സ്വീകരിച്ചതെന്നും സർക്കാരിന് അതിൽ പങ്കില്ലെന്നും വ്യക്തമാക്കി വൃത്തങ്ങൾ ആരോപണം നിഷേധിച്ചു.
എട്ട് ദശലക്ഷത്തിലധികം ഉപയോക്താക്കൾ പിന്തുടരുന്ന മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് വൈകുന്നേരം 6 മണിയോടെയാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്.