മദ്യം വില്ലനായി; വിവാഹ വീട്ടിൽ കയ്യാങ്കളി, വധുവരന്മാരേ ആക്രമിച്ചു, വില പിടിപ്പുള്ള സാധനങ്ങൾ കവർന്നു

അയൽവാസികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ്
Alcohol becomes the villain; brawl at wedding house

മദ്യം വില്ലനായി; വിവാഹ വീട്ടിൽ കയ്യാങ്കളി

Updated on

ഭോപ്പാൽ: വിവാഹ സൽക്കാരത്തിനിടെ മദ്യം നൽകാത്തതിനെ ചൊല്ലി തർക്കം. തർക്കം കയ്യാങ്കളിയിലേക്ക് നീണ്ടതോടെ വധുവരന്മാരേയും ബന്ധുക്കളെയും അയൽവാസികൾ ആക്രമിച്ചു. ആക്രമണത്തിൽ വരന്‍റെ വീട്ടുകാർക്ക് പരുക്കേറ്റു.

മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ പട്ടായ് ഗ്രാമത്തിലാണ് സംഭവം. മഹേഷ് ജാതവിന്‍റെ വിവാഹാഘോഷങ്ങൾക്കിടെയാണ് അക്രമമുണ്ടായത്. ചടങ്ങ് നടക്കുന്നതിനിടെ ഒരുസംഘം ആളുകൾ എത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാർ ഇതിനോട് വിയോജിച്ചതോടെ മദ്യം വാങ്ങാൻ പണം വേണമെന്ന് ആവശ്യം ഉയർന്നു. പണം നൽകാൻ വീട്ടുകാർ തയ്യാറാകാതിരുന്നതോടെ തർക്കം കയ്യാങ്കളിലേക്ക് നീങ്ങി. ഇതോടെ പ്രകോപിതരായ ഇവർ വധുവരന്മാരേയും ബന്ധുക്കളെയും ആക്രമിക്കുകയായിരുന്നു.

ഇതിനിടെ പ്രതികൾ വിവാഹവീട്ടിൽ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്നു. വരന്‍റെ കുടുംബാംഗങ്ങൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. മോഷണക്കുറ്റം അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com