അലിഗഢ് പുനര്‍നാമകരണം ചെയ്‌ത്‌ ഹരിഗഢ് ആക്കും; മേയര്‍ പ്രശാന്ത് സിംഗാൾ

ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിൻ്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചത്
അലിഗഢ് പുനര്‍നാമകരണം ചെയ്‌ത്‌ ഹരിഗഢ് ആക്കും; മേയര്‍ പ്രശാന്ത് സിംഗാൾ
Updated on

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രശസ്ത നഗരമായ അലിഗഢിൻ്റെ പേര് ഹരിഗഢ് എന്ന് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി അലിഗഢ് മുന്‍സിപ്പല്‍ കോര്‍പറേഷൻ. ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിൻ്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. ഇത് സംബന്ധിച്ച് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് നിര്‍ദേശം പാസാക്കി

അതേസമയം, സര്‍ക്കാരിൻ്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഈ തീരുമാനം പാസാവുകയുള്ളൂ. എന്നാൽ ഭരണാനുമതി ലഭിക്കുമെന്ന പ്രത്യാശയിലാണ് അലിഗഡ് മേയര്‍ പ്രശാന്ത് സിംഗാൾ.

'കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ അലിഗഡിൻ്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിര്‍ദ്ദേശം കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റ് മുന്നോട്ട് വച്ചത് എല്ലാ കൗണ്‍സിലര്‍മാരും ഏകകണ്ഠമായാണ് പാസാക്കിയത്. അനുമതിക്കായി അടുത്ത ഘട്ടത്തിലേക്ക് നിര്‍ദേശം അയക്കും. എത്രയുംപെട്ടെന്ന് സര്‍ക്കാര്‍ ഇത് പരിഗണിക്കുമെന്നും അലിഗഢിൻ്റെ പേര് മാറ്റാനുള്ള ഞങ്ങളുടെ അവശ്യം അംഗീകരിക്കുമെന്നുമാണ് പ്രതീക്ഷ',എന്നും മേയര്‍ പ്രശാന്ത് സിംഗാള് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com