പുതുച്ചേരി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ജയം

രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ മുഖ്യമന്ത്രി എൻ. രംഗസ്വാമി നയിക്കുന്ന എൻ.ആർ. കോൺഗ്രസ് ലീഡ് പുലർത്തിയിരുന്നു
All India N.R. Congress wins Puducherry Assembly by-election.

പുതുച്ചേരി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ജയം

Updated on: 

പുതുച്ചേരി: പുതുച്ചേരിയിലെ തട്ടാൻചാവടി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസിന് വിജയം. എൻ.ആർ. കോൺഗ്രസിന്‍റെ അശോക് ആനന്ദ് 8482 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിച്ചു. മുഖ്യ എതിരാളികളായ കോൺഗ്രസ്, ഡിഎംകെ, സിപിഐ, നാം തമിഴർ കച്ചി എന്നിവരെ പരാജയപ്പെടുത്തിയാണ് എൻ.ആർ. കോൺഗ്രസ് മണ്ഡലം പിടിച്ചത്.

രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ മുഖ്യമന്ത്രി എൻ. രംഗസ്വാമി നയിക്കുന്ന എൻ.ആർ. കോൺഗ്രസ് ലീഡ് പുലർത്തിയിരുന്നു. 13358 വോട്ടുകളാണ് അശോക് ആനന്ദ് സ്വന്തമാക്കിയത്. കോൺഗ്രസിന്‍റെ ഇ. വിനായഗം 4876 വോട്ടുകളും ഡിഎംകെയുടെ കെ. സേതു സെൽവം 2664 വോട്ടുകളും നേടി. എ.എം. സലീമിന് (സിപിഐ) 310 വോട്ടുകളും എസ്. കാർത്തികുമാരിക്ക് (നാം തമിഴർ കച്ചി) 172 വോട്ടുകളും ലഭിച്ചു. സ്വതന്ത്രരാണ് മറ്റു സ്ഥാനാർഥികൾ.

എൻഡിഎയിലെ അംഗമാണ് ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസ്. മുഖ്യമന്ത്രി രംഗസ്വാമി തട്ടാൻചാവടി മണ്ഡലത്തിലെ അംഗത്വം രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തട്ടാൻചാവടി, മംഗലം എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജയിച്ച അദ്ദേഹം മംഗലം നിലനിർത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com