ഓൾ ഇന്ത്യ റേഡിയൊ ഇനി ഇല്ല!

പ്രശസ്തവും ഗൃഹാതുരവുമായ ആ അനൗൺസ്മെന്‍റും ഇനി കേൾക്കാനാവില്ല. നടപ്പാക്കിയത് 1997 മുതൽ പരിഗണനയിലുള്ള മാറ്റം.
ഓൾ ഇന്ത്യ റേഡിയൊ ഇനി ഇല്ല!

'ദിസ് ഈസ് ഓൾ ഇന്ത്യ റേഡിയൊ...'

കുറഞ്ഞ പക്ഷം നയന്‍റീസ് കിഡ്സിനു വരെ ഗൃഹാതുരത്വം ഉണർത്തുന്ന പ്രശസ്തമായ അനൗൺസ്മെന്‍റ്. ഉറക്കമുണരുന്നതു മുതൽ സമയം ക്രമീകരിക്കാൻ ക്ലോക്കിനെക്കാൾ റേഡിയൊയെ ആശ്രയിച്ചിരുന്ന ഒരു തലമുറയുടെ ഓർമകളിലെ മായാത്ത ശബ്ദം.

എങ്കിൽ കേട്ടോളൂ, ഓൾ ഇന്ത്യ റേഡിയൊ ഇനിയില്ല. ആകാശവാണി എന്ന പേരു മാത്രമായിരിക്കും മേലിൽ ഔദ്യോഗികമായി ഉപയോഗിക്കുക. ലോകത്തെ തന്നെ ഏറ്റവും വലിയ റേഡിയൊ ശൃംഖലകളിലൊന്നാണ് പ്രസാർഭാരതിയുടെ കീഴിലുള്ള ആകാശവാണി. നൊബേൽ സമ്മാന ജേതാവായ മഹാകവി രബീന്ദ്രനാഥ് ടാഗോർ കനിഞ്ഞു നൽകിയ പേരാണ് ആകാശവാണി എന്നത്. എങ്കിലും കൊളോണിയൽ കാലത്തിന്‍റെ ഹാങ്ങോവറെന്നോണം ഓൾ ഇന്ത്യ റേഡിയൊ എന്ന വിശേഷണവും ഒപ്പം തന്നെ ഉപയോഗിച്ചു പോരുകയായിരുന്നു ഇതുവരെ.

ഇപ്പോൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇനിയിതു വേണ്ടെന്ന നിർദേശം നൽകിയിരിക്കുന്നത്. പതിറ്റാണ്ടുകളായി പല കോണുകളിൽ നിന്നുയരുന്ന ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഇംഗ്ലീഷ് പേര് ഒഴിവാക്കാനുള്ള നിർദേശം യഥാർഥത്തിൽ 1997 മുതൽ പരിഗണനയിലുള്ളതാണ്.

ആകാശമാർഗത്തിൽ സഞ്ചരിക്കുന്ന ശബ്ദം എന്ന അർഥത്തിലാണ് 1956ൽ ടാഗോർ ഓൾ ഇന്ത്യ റേഡിയോയ്ക്ക് ആകാശവാണി എന്ന പേര് നിർദേശിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലം മുതലുള്ള പേരാണ് ഓൾ ഇന്ത്യ റേഡിയൊ എന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com