സർവകക്ഷിയോഗം: വനിതാ സംവരണ ബിൽ പാസാക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ-പ്രാദേശിക പാർട്ടികൾ

പാർലമെന്‍റ് ലൈബ്രറി കെട്ടിടത്തിലാണ് സമ്മേളനം വിളിച്ചു ചേർത്തത്.
സർവകക്ഷി യോഗം
സർവകക്ഷി യോഗം
Updated on

ന്യൂഡൽഹി: പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ- പ്രാദേശിക പാർട്ടികൾ. പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു കൂട്ടിയ സർവകക്ഷിയോഗത്തിലാണ് വനിതാ സംവരണ ബില്ലിനു വേണ്ടി പാർട്ടികൾ മുന്നോട്ടു വന്നത്. ഈ സമ്മേളനത്തിൽ ബിൽ പാസ്സാക്കണമെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടതായി സർവകക്ഷിയോഗത്തിനു ശേഷം കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

എൻസിപി നേതാവ് പ്രഫുൽ പട്ടേലും, ബിജെഡി, ബിആർഎസ് നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പിയൂഷ് ഗോയൽ, പാർലമെന്‍ററി അഫയേഴ്സ് മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരാണ് കേന്ദ്രത്തെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. പാർലമെന്‍റ് ലൈബ്രറി കെട്ടിടത്തിലാണ് സമ്മേളനം വിളിച്ചു ചേർത്തത്. തിങ്കളാഴ്ച മുതൽ അഞ്ച് ദിവസത്തേക്കാണ് പ്രത്യേക സമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com