ഭർതൃമാതാപിതാക്കളെ സംരക്ഷിക്കാൻ മകന്‍റെ ഭാര്യയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹാബാദ് ഹൈക്കോടതി

മരുമകളിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അർഹരല്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിങ്
Allahabad High Court says son's wife has no legal obligation to protect in-laws

ഭർതൃമാതാപിതാക്കളെ സംരക്ഷിക്കാൻ മകന്‍റെ ഭാര്യയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹാബാദ് ഹൈക്കോടതി

Updated on

പ്രയാഗ്‌രാജ്: ഭർത്താവിന്‍റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷ സംഹിത-BNSS സെക്ഷൻ 144 ചട്ടപ്രകാരം അമ്മായിയപ്പനും അമ്മായിയമ്മയും മരുമകളിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അർഹരല്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിങ് നിരീക്ഷിച്ചു. ജീവനാംശം ആവശ്യപ്പെടാനുള്ള അവകാശം നിയമപരമായ ഒന്നാണെന്നും പ്രസ്തുത നിയമത്തിൽ പരാമർശിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് മാത്രമേ ഇതിന് അർഹതയുള്ളൂവെന്ന് കോടതി പറഞ്ഞു.

ഈ വിഭാഗത്തിൽ ഭർതൃമാതാവും പിതാവും ഉൾപ്പെടുന്നില്ല. ഭർത്താവിന്‍റെ മാതാപിതാക്കളെ നോക്കുകയെന്നത് ഒരു ധാർമിത കടമയായിരിക്കാം. എന്നാൽ നിയമപരമായ ഒരു വ്യവസ്ഥയല്ല. ധാർമിക ബാധ്യത നിയമപരമായി നടപ്പിലാക്കാൻ കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിങ് വ്യക്തമാക്കി. മകന്‍റെ ഭാര്യയുടെ മേൽ ഇത്തരം ബാധ്യത അടിച്ചേൽപ്പിക്കരുതെന്നും കോടതി പറഞ്ഞു.

ആഗ്രയിലെ കുടുംബകോടതി 2025 ഓഗസ്റ്റിൽ‌ നൽകിയ വിധി ചോദ്യം ചെയ്തുകൊണ്ട് പ്രായമായ ദമ്പതികൾ സമർപ്പിച്ച പുനഃപരിശോധന ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഉത്തർപ്രദേശ് പൊലീസിൽ കോൺസ്റ്റബിളായ മകന്‍റെ ഭാര്യയ്ക്കെതിരേയായിരുന്നു ഇവരുടെ പരാതി. ഏക മകന്‍റെ മരണശേഷം തങ്ങളെ നോക്കാൻ ആരുമില്ലെന്ന് ദമ്പതികൾ വാദിച്ചു. മകന്‍റെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് മകന്‍റെ ഭാര്യയാണെന്നും ഇവർ വാദിച്ചു. എന്നാൽ ഇവർക്ക് ജോലി കിട്ടിയത് ഭർത്താവിന്‍റെ മരണശേഷം കാരുണ്യ നിയമനത്തിലൂടെയാണെന്ന് തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് കേസ് കോടതി തള്ളി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com