കള്ളപ്പണമിടപാട് ആരോപണം; കോണ്‍ഗ്രസ് എംഎല്‍എയുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ്

എസ്.എന്‍. സുബ്ബറെഡ്ഡി അനധികൃതമായി വിദേശത്തേക്ക് പണം കടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ആരോപണം
Allegations of black money laundering; ED raids Congress MLA's homes and offices

എസ്.എന്‍. സുബ്ബറെഡ്ഡി

Updated on

ബെംഗളൂരു: കള്ളപ്പണമിടപാട് ആരോപിച്ച് ബെംഗളൂരുവിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടുകളിലും ഓഫിസുകളിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌റ്ററേറ്റ് (ഇഡി) റെയ്ഡ് നടത്തി. ബാഗേപ്പളള്ളി എംഎല്‍എ എസ്.എന്‍. സുബ്ബറെഡ്ഡിയുടെ വീട്ടിലും ഓഫിസിലുമാണ് ഇഡി പരിശോധന നടത്തിയത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട് (ഫെമ) പ്രകാരമാണ് ഇഡി പരിശോധന നടത്തിയത്.

അനധികൃതമായി വിദേശത്തേക്ക് പണം കടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് സംശയം. വിദേശത്ത് പല അക്കൗണ്ടുകളിലായി ഇദ്ദേഹം പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. റെഡ്ഡിയുടെ ബാഗേപ്പള്ളിയിലെ ഓഫിസിലും ബെംഗളൂരുവിലെ വസതിയിലുമാണ് പരിശോധന നടത്തിയത്.

മലേഷ്യ, ഹോങ്കോങ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്ക് പണം കടത്തിയെന്നാണ് സൂചന. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ അഞ്ച് കേന്ദ്രങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ഇതില്‍ രണ്ടിടങ്ങള്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട ഇടങ്ങളാണ്. റെഡ്ഡിയുടെ ബിസിനസില്‍ പങ്കാളികളായ ചിലരും ഇഡിയുടെ നിരീക്ഷണത്തിലാണ് എന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com