
ന്യൂഡൽഹി: നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യ സെൻ അന്തരിച്ചെന്ന് വാർത്ത തള്ളി കുടുംബം രംഗത്തെത്തി. മകൾ നന്ദന ദേബ് സെൻ ആണ് തന്‍റെ പിതാവ് ജീവിച്ചിരിക്കുന്നു എന്നും സുഖമായിരിക്കുന്നു എന്നും അറിയിച്ച് രംഗത്തെത്തിയത്.
വാർത്താ ഏജൻസിയായ പിടിഐ ആണ് അമർത്യ സെൻ അന്തരിച്ചെന്ന വാർത്ത നേരത്തെ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാന ജേതാവ് ക്ലോഡിയ ഗോൾഡിനെ ഉദ്ധരിച്ചാണ് അമർത്യ സെൻ അന്തരിച്ചതായി പിടിഐ റിപ്പോർട്ടു ചെയ്തത്. നിലവിലെ നൊബേൽ പുരസ്ക്കാര ജേതാവ് ക്ലോഡിയ ഗോൾഡിൽ എന്ന സാമ്പത്തിക ശാസ്തരജ്ഝയുടെ വ്യാജ അക്കൗണ്ടിൽ നിന്നാണ് ഇത്തരമൊരു വാർത്ത വന്നതെന്ന് പിന്നീട് പിടിഐ സ്വിരീകരിച്ചു.