മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചു; അഞ്ച് പേർ മരിച്ചു

ആംബുലൻസിലെ രണ്ട് ഡ്രൈവർമാരും മറ്റ് മൂന്ന് പേരുമാണ് മരിച്ചത്
Ambulance carrying a body collides with a pickup vehicle; five people die.

മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചു; അഞ്ച് പേർ മരിച്ചു

Updated on: 

ബാരബങ്കി: മൃതദേഹവുമായി ജയ്പൂരിൽ നിന്ന് ഗാസിപുരിലേക്ക് പോകുകയായിരുന്ന ആംബുലൻസ് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിലിടിച്ച് അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ ബാരബങ്കി ജില്ലയിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ ശനിയാഴ്ച രാവിലെ 6.30ഓടെയായിരുന്നു സംഭവം.

ആംബുലൻസിലെ രണ്ട് ഡ്രൈവർമാരും മറ്റ് മൂന്ന് പേരുമാണ് മരിച്ചത്. സുബേഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഘെരാവൻ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ആംബുലൻസ് പിന്നിൽ നിന്ന് പിക്കപ്പ് വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആംബുലൻസിലുണ്ടായിരുന്ന അഞ്ച് പേരെ ഉടൻ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു.

അപകടവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.