തിരുപ്പതിയിൽ ഭക്തരുടെ ഇടയിലേക്ക് ആംബുലൻസ് പാഞ്ഞുകയറി; 2 മരണം

ചന്ദ്രഗിരിയിലെ നരസിംഹപുരത്തിന് സമീപത്താണ് അപകടം.
ambulance runs in to devotees in tirupati 2 dead
തിരുപ്പതിയിൽ ഭക്തരുടെ ഇടയിലേക്ക് ആംബുലൻസ് പാഞ്ഞുകയറി; 2 മരണം
Updated on

തിരുപ്പതി: ആംബുലൻസ് ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തിലേക്ക് കാൽനടയായി പോവുകയായിരുന്ന ഭക്തരുടെ ഇടയിലേക്കാണ് ആംബുലൻസ് ഇടിച്ചു കയറിയത്. ചന്ദ്രഗിരിയിലെ നരസിംഹപുരത്തിന് സമീപത്താണ് അപകടം.

108 ആംബുലൻസാണ് ഇടിച്ചു കയറിയത്. അന്നമയ്യ ജില്ലയിലെ ചമ്പലപ്പള്ളി സ്വദേശികളായ പെദ്ദ റെഡ്ഡമ്മ (40), ലക്ഷമമ്മ (45) എന്നിവരാണ് മരിച്ചത്. പുങ്ങന്നൂരിൽ നിന്ന് ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് നടന്ന് പോവുകയായിരുന്നു ഇരുവരും. അപകടകാരണം വ‍്യക്തമല്ല. പ്രദേശത്തെ മൂടൽ മഞ്ഞ് കാരണം ഡ്രൈവർക്ക് കാഴ്ച മറഞ്ഞതാകാം അപകടകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ചന്ദ്രഗിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com