''രണ്ടു പതിറ്റാണ്ടിനിടെ 95 തെരഞ്ഞെടുപ്പ് തോൽവികൾ''; രാഹുൽ ഗാന്ധിക്കെതിരേ പരിഹാസവുമായി ബിജെപി നേതാവ്

എക്സ് പോസ്റ്റിലൂടെയായിരുന്നു അമിത് മാളവ‍്യയുടെ വിമർശനം
amit malviya against rahul gandhi after election defeat in bihar

അമിത് മാളവ‍്യ, രാഹുൽ ഗാന്ധി

Updated on

ന‍്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവിയറിഞ്ഞതിനു പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ പരിഹാസവുമായി ബിജെപി. തെരഞ്ഞെടുപ്പുകളിൽ നിരന്തരം തോൽക്കുന്നതിന് അവാർഡ് ലഭിക്കുമെങ്കിൽ രാഹുൽ ഗാന്ധി തൂത്തുവാരിയേനെയെന്ന് ബിജെപി നേതാവ് അമിത് മാളവ‍്യ പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

രണ്ടു പതിറ്റാണ്ടിനിടെ രാഹുൽ ഗാന്ധി 95 തെരഞ്ഞെടുപ്പ് പരാജയങ്ങൾ രാഹുൽ ഗാന്ധി നേരിട്ടുവെന്നും അമിത് മാളവ‍്യ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ബിഹാറിൽ തെരഞ്ഞെടുപ്പിനു മുന്നേ രാഹുൽ ഗാന്ധി 20 ജില്ലകളിൽ വോട്ടർ അധികാർ യാത്ര നടത്തിയിരുന്നുവെങ്കിലും ദയനീയ പ്രകടനമാണ് കോൺഗ്രസ് കാഴ്ചവച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com