ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കും, മാതൃഭാഷയിലൂടെ ഇന്ത്യ ലോകത്തെ നയിക്കും: അമിത് ഷാ

''കോളോണിയൽ അടിമത്വത്തിന്‍റെ പ്രതീകമായ ഇംഗ്ലീഷ് ഭാഷ ലോകമെമ്പാടും അവഗണിക്കപ്പെടും''
amit shah about indian languages

അമിത് ഷാ

file image

Updated on

ന്യൂഡൽഹി: ഭാഷാ തർക്കത്തിനിടെ, ഇംഗ്ലിഷ് ഭാഷ സംസാരിക്കുന്നവർക്ക് വൈകാതെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ ഭാഷാ പാരമ്പര്യത്തെ വീണ്ടെടുക്കണമെന്നും, തനത് മാതൃഭാഷയിലൂടെ അഭിമാനപൂർവം ലോകത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അശുതോഷ് അഗ്നിഹോത്രിയുടെ 'മേം ബുന്ദ് സ്വയം, ഖുദ് സാഹർ ഹൂം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

കോളോണിയൽ അടിമത്വത്തിന്‍റെ പ്രതീകമായ ഇംഗ്ലിഷ് ഭാഷ ലോകമെമ്പാടും അവഗണിക്കപ്പെടുമെന്നും ഇന്ത്യയുടെ തനത് ഭാഷയാണ് രാഷ്ട്രീയസ്വത്വത്തിന്‍റെ മർമമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരത്തെയും ചരിത്രത്തെയും മതവിശ്വാസത്തെയും മനസിലാക്കാൻ ഒരു വിദേശ ഭാഷയ്ക്കും കഴിയില്ല. അപൂർണമായ വിദേശ ഭാഷകളിലൂടെ പൂർണമായ ഇന്ത്യയെ വിഭജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭാഷകളുടെ സംരക്ഷണത്തിനുള്ള പോരാട്ടം അതികഠിനമാണെന്നും എന്നാൽ ആ പോരാട്ടത്തിൽ ഇന്ത്യ വിജയം കൈവരിക്കുമെന്നും പറഞ്ഞ അമിത് ഷാ ആത്മാഭിമാനത്തോടെ നമ്മുടെ സ്വന്തം ഭാഷകളിലൂടെ നാം നയിക്കുമന്നും വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com