കളമശേരി സ്ഫോടനം: വിശദീകരണം തേടി അമിത് ഷാ

ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി
Amit Shah
Amit Shah

ന്യൂഡൽഹി: കളമശേരി സാമ്രാ കൺവെഷൻ സെന്‍ററിലസുണ്ടായ സ്ഫോടനത്തിന്‍റെ വിശദാംശങ്ങൾ അന്വേഷിച്ച് കേന്ദ്രസർക്കാർ വൃത്തങ്ങൾ. അമിത് ഷാ അടക്കമുള്ള നേതാക്കൾ മുഖ്യമന്ത്രിയെ വിളിച്ച് വിവരം തിരക്കി. സംഭവം അതീവ ഗൗരവമേറിയ വിഷയമാണെന്നും ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാൻ ന്ന് അമിത് ഷാ നിർദേശം നൽകി.

ഇന്നു രാവിലെയാണ് കൺവെഷൻ സെന്‍ററിൽ സ്ഫോടനമുണ്ടയാത്. യഹോവ സാക്ഷികളുടെ കൂട്ടായ്മയ്ക്കിടയിലാണ് സംഭവം. രണ്ടായിരത്തിലേറെ പേർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. സ്ഫോടനത്തെ തുടർന്ന് ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.

അതേസമയം, സ്ഫോടനം ബോംബാക്രമണമെന്ന് സ്ഥീരികരിച്ചു. പ്രഹരശേഷി കുറവുള്ള സ്ഫോടന വസ്തുക്കൾ ഉപയോഗിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. എറണാകുളവും തൃശൂരും അതീവ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു. പ്രധാന റെയിൽ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ എന്നിവടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com