"പഹൽഗാം ഭീകരാക്രമണത്തിലും ചെങ്കോട്ട സ്ഫോടനത്തിലും ദേശീയ അന്വേഷണ ഏജൻസികൾ വിജയകരമായ അന്വേഷണം നടത്തി": അമിത് ഷാ

ലോകമെമ്പാടുമുള്ള ഏജൻസികൾക്ക് ഇത് പഠനവിഷയമായി മാറിയെന്നും അമിത് ഷാ പറഞ്ഞു
amit shah says nia conducted sucessful investigation in pahalgam terror attack and delhi red fort blast

അമിത് ഷാ

Updated on

ന‍്യൂഡൽഹി: രാജ‍്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിലും ചെങ്കോട്ട സ്ഫോടനത്തിലും ദേശീയ അന്വേഷണ ഏജൻസികൾ വിജയകരമായ അന്വേഷണം നടത്തിയെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ.

ലോകമെമ്പാടുമുള്ള ഏജൻസികൾക്ക് ഇത് പഠനവിഷയമായി മാറിയെന്ന് പറഞ്ഞ അദ്ദേഹം പാക്കിസ്ഥാനെ അന്താരാഷ്ട്ര വേദികളിൽ‌ പ്രതികൂട്ടിലാക്കിയെന്ന് കൂട്ടിച്ചേർത്തു.

ചെങ്കോട്ട സ്ഫോടനത്തിന് മുൻപായി തീവ്രവാദികളിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത നടപടിയെയും അമിത് ഷാ പ്രശംസിച്ചു.

സംഘടിത കുറ്റകൃത‍്യങ്ങൾക്കെതിരേ ആക്രമണം ആരംഭിക്കാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി. ദേശീയ അന്വേഷണ ഏജൻസി സംഘടിപ്പിച്ച ദ്വിദിന തീവ്രവാദ വിരുദ്ധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com